കെ ഡി എഛ് പി കമ്പനിക്ക് ഗോൾഡൻ ലീഫ് അന്താരാഷ്ര പുരസ്‌കാരം

0


ദുബായ് :യുണെറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയും ടി ബോർഡു ഏര്പ്പുടുത്തിയ ഗോൾഡൻ ലീഫ് പുരസ്കാരo മുന്നാറിലെ കണ്ണൻ ദേവൻ ( കെ ഡി എഛ് പി) കമ്പനി കരസ്ഥമാക്കി. ദുബായിൽ നടന്ന ഗ്ലോബൽ ടി ഫോറം മീറ്റിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത് .അവാർഡുകൾ ദുബായിൽ നടന്ന ചടങ്ങിൽ ട്വിന്സിങ്സ് ടി കമ്പനി യു കെ , സി ഇ ഓ , നിക്ക് റിവിറ്റ് .കണ്ണദേവൻ കമ്പനി മാർക്കറ്റിങ് ഡെപ്യൂട്ടിജനറൽ മാനേജർ അമീർ അബ്സഖാൻ സമ്മാനിച്ചും. വിവിധ പ്രദേശങ്ങളിൽ ഉത്പാദിപ്പിച്ച തേയിലയുടെ ഗുണനിലവാരം പരിശോധിച്ചാണ് അവാർഡ് നൽകുന്നത് ഓർത്തഡോക്സ്‌ , സി പി സി എന്നി വിഭാഹങ്ങളിലാണ് അവാർഡ് ലഭിച്ചത് .

ഇപ്പോൾ കമ്പനി ആഭ്യന്തിര വിപണിക്ക് പുറമേ
യുറോപ്പിൻ യൂണിയൻ യു എസ് എ ഇറാൻ പാക്കിസ്ഥാൻ, അസ്ഹർ ബായിജാൻ , ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കും തേയില കയറ്റുമതി ചെയ്യുന്നുണ്ട്‌ കെ ഡി എഛ് പി കമ്പനിയുടെ പ്രീമിയം ബ്രാൻഡ് ആയ റിപ്പില് ടി കേരളം വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന തേയിലയാണ് .നിലവിൽ കെ ഡി എഛ് പി കമ്പനിക്ക് റെയിൻ ഫോറെസ്റ് അലയൻസ്, ഫെയർ ട്രേഡ്, ഇ ടി പി ,ട്രസ്റ്റ് ടി തുടങ്ങിയ അന്താരാഷ്ര അംഗീകാരങ്ങളും ലഭിച്ചട്ടുണ്ട് .

You might also like

-