കെ.എം.മാണിയോട് എല്‍ഡിഎഫിന് അയിത്തമില്ല – വൈക്കം വിശ്വന്‍

0

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍  മാണി ഗ്രൂപ്പിന്റേതടക്കം എല്ലാവരുടെയും വോട്ട് തങ്ങള്‍ക്ക് വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മാണി ഗ്രൂപ്പിന്റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.  കെ.എം.മാണിയോട് എല്‍ഡിഎഫിന് അയിത്തമില്ല. മുന്നണി പ്രവേശം എല്ലാവരും കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You might also like

-