കുരങ്ങിണി ദുരന്തoഇടക്കാല റിപ്പോർട്ട്സമർപ്പിച്ചു

0

ചെന്നൈ: കുരങ്ങിണി ദുരന്തത്തില്‍ തമിഴ്നാട് സർക്കാർ ദേശീയ ഹരിതട്രിബ്യൂണലില്‍ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു.സംഭവം അന്വേഷിക്കുന്ന തമിഴ്നാട് റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി അതുല്യ മിശ്ര ഐ എ എസ് ആണ് ദേശീയഹരിത ട്രിബ്യൂണലിന് ഇടക്കാല റിപ്പോർട്ട് നല്‍കിയത്. അധികൃതരുടെ അനുവാദം ഇല്ലാതെയാണ് ട്രക്കിംഗ് സംഘങ്ങള്‍ കുരങ്ങിണി മലയിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് ഇടക്കാല റിപ്പോർട്ടിലെ പ്രധാന കണ്ടെത്തല്‍. ഇക്കാര്യത്തില്‍ അന്വേഷണം പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ 2 മാസം കൂടി സമയം വേണമെന്നും സർക്കാർ ഹരിത ട്രിബ്യൂണലിനോട് അഭ്യർത്ഥിച്ചു. മാർച്ച് 11 നാണ് തേനിക്കടുത്ത് കുരങ്ങിണി മലയില്‍ കാട്ടു തീ ഉണ്ടായത്. അപകടത്തില്‍ 23 പേർ കൊല്ലപ്പെട്ടു.

You might also like

-