കുരങ്ങണി അഗ്നി ബാധ ആസൂത്രിതം ?വനപാലകർക്കും ടൂർ ഓപ്പറേറ്റമാർക്കുമെതിരെ നരഹത്യക്ക് കേസ്സ്.ടൂർ ഓപ്പറേറ്റർ ഒളിവിൽ

0

മൂന്നാർ :സംഖ്യപർവ്വതത്തിൽ ഏറ്റവും മനോഹര പ്രദേശങ്ങലാണ് മീശ പുലിമലയും .കുളുക്കുമലയും.കൊരങ്ങാണിയുമെല്ലാം .ഈ പ്രദശങ്ങൾക് ഭാവിൽ സംഭവിക്കാൻ പോകുന്ന വലിയ ദുരന്തങ്ങളുടെ ചൂണ്ടുപലക മാത്രമാണ് ഇപ്പോഴ് കൊരങ്ങാനിയിൽ സംഭവിച്ചിട്ടുള്ളത് .കൊരങ്ങാനിയിൽ സംരഷിതവനമേഖലയിയിൽ .ചെന്നൈയില്നിന്നുള്ള ടൂർ ഓപ്പറേറ്ററന്മാർ (തായ് ഇന്ത്യ എന്ന സ്വകാര്യ കമ്പനി )
സഞ്ചാരികളിൽനിന്നും .വലിയ തുക ഈടാക്കിക്കൊണ്ട് ട്രക്കിങ് സങ്കടിപ്പിച്ചു എങ്ങനെ ട്രാക്കിനെത്തിയ 36 അംഗ ഗ്രുപ്പിൽ ചെന്നൈയില്നിന്നും എത്തിയവരെ വഴികാണിച്ചത് 19 വയസ്സുള്ള അരുണ്കുമാരായിരുന്നു
സ്ഥലം സംബന്ധിച്ചു യാതൊരു ദാരണയുമില്ലാതിരുന്ന അരുൺകുമാർ സംഭവസ്ഥലത്തുവച്ചുതന്നെ പൊള്ളലേറ്റു വെന്തുമരിച്ചു ഇറോഡിൽനിന്നുള്ള രണ്ടാമത്തെ ഗ്രുപ്പിനെ നയിച്ചത് പ്രദേശത്തുള്ള പ്രഭുവാണ് ഇയാൾക്ക് പരുക്കുകളൊന്നുമില്ല സംഭവത്തിൻെ ശേഷം ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തുവരികയാണ്

.തായ് ഇന്ത്യ കമ്പനി ഉടമ സംഭവത്തോടെ ഒളുവിലാണന്നാണ് പോൾസ് പറയുന്നത് കൊരങ്ങാണിമലയിലെ സംഭവത്തെകുറിച്ച പോലീസ് പറയുന്നത് എങ്ങനെയാണ് “കൊരങ്ങാണി മലയിലെ ഒറ്റവീട് എന്ന ഏറ്റവും ഉയർന്നത് പാറക്കെട്ടുകൾനിറഞ്ഞതും അപകടം പിടിച്ചതുമായ സ്ഥലത്തു സ്ത്രീകളും കുട്ടികളും ഉൾപ്പടുന്ന സംഘം എത്തുന്നു .മലമുകളിൽനിന്നും കാഴ്ചകൾ കണ്ടുമടങ്ങമ്പോൾ പൊടുന്നനെ കട്ട് തീ താഴ്വാരത്തുനിന്നും പടരുന്നു .ഒരുതരം മിനുസ്സമേറിയ പുല്ലുകളിൽ പിടിച്ച തീ മിനിട്ടുകക്കുള്ളിൽ പ്രദശത്തു വ്യാപിക്കുന്നു 11പേര് ഇവിടെ തീയിൽ പെട്ട് വെന്തുമരിച്ചു “. കാടുകാണാൻ എത്തിയവർ തീയിൽ അകപ്പെട്ട വെന്തുമരിക്കുന്നു “. സഞ്ചാരികൾ മലമുകളിലേക് പോകുമ്പോൾ പ്രദേശത്തു തീ പടർന്നിട്ടില്ലായിരുന്നു . സഞ്ചാരികൾ വനത്തിൽ പ്രവേശിച്ചശേഷം എങ്ങനെയാണ് കാട്ടുതീ പ്രദേശത്തു വ്യാപിച്ചതെന്ന് സംബന്ധിച്ച ദുരൂഹതയേറുന്നു .ഒന്നുകിൽ സഞ്ചാരികൾ മലയിലേക്ക് പോയതിന് ശേഷം ആരെങ്കിലും താഴ്വാരത്തെ മലക്ക് തീയിട്ടിരിക്കണം . അല്ലങ്കിൽ സഞ്ചാരികൾ ആരെങ്കിലും അറിഞ്ഞോ അറിയാതയോ ഇവിടെ അഗ്നിപടർത്തിയിരിക്കണം .എന്തായാലും അഗ്നിബാധ സമ്പാദിച്ച ഇപ്പോഴും ദുരൂഹതയേറുകയാണ് .

കൊരങ്ങാണിയിൽ പടർന്നുപിടിച്ച തീ വനത്തിൽ തനിയെ ഉണ്ടതല്ലെന്നണ് പോലീസ് പറയുന്നത് . സഞ്ചാരികൾ മലയ്ക്ക് പോയശേഷം തീ ഇട്ടതാണെന്ന നിഗമനത്തിലാണ് പോലീസ് .ടൂർ ഓപ്പറേറ്റർ മാർ തമ്മിലുള്ള കുടിപ്പക അഗ്നിബാധക്ക് കരണമായിട്ടുണ്ടോ എന്നും പോലീസ് അനേഷിക്കുന്നുണ്ട് .
അതേസമയം ഇത്രയധികം വിനോദസഞ്ചാരികളെ ഒരുമിച്ച് കാട്ടിലേക്ക് അയച്ചത് സംബന്ധിച്ചും ദുരൂഹതയുണ്ട് .ടൂർ ഓപ്പറേറ്ററന്മാർ എങ്ങോട്ടേക്കുള്ള ട്രക്കിങ്ങിന് 5000 രൂപമുതൽ 9000 രൂപവരെ ആളൊന്നിന് ഈടാക്കുന്നു .ഇതിൽ 25 ശതമാനം തുക വന പാലകർക്ക് കൈക്കൂലിയായി നൽകിയാണ് . ഇവിടെ ട്രക്കിങ് നടത്തുനിന്നത് . ആളുടെ എണ്ണം അനുസ്സരിച്ചു തുക കൂടുതൽ ലഭിക്കുന്നതിനാൽ എത്രപേർ വന്നാലും വനപാലകർ ഇവരെയെല്ലാം വനത്തിലേക്ക് കയറ്റിവിടും.അഞ്ചുപേരടങ്ങുന്ന ഒരു സംഘത്തിനെ ഒരു ഗൈഡ് ഇതാണ് വേണ്ടത് മാത്രമല്ല ഓരോ സഞ്ചാരിയെയും രജിസ്റ്റർ ചെയാത്തശേഷം മാത്രമേ വനത്തിലേക്ക് അയക്കാവൂ എന്നാൽ യാതോനിബന്ധനകളും ട്രക്കിങ്‌ന്റെ കാര്യത്തിൽ പാലിച്ചിരുന്നില്ല .

ചെന്നെ ആസ്ഥാനമായുള്ള തായി -ഇന്ത്യ എന്നകമ്പനിയുമായി ഇത്തരത്തിലുള്ള ബന്ധമായിരുന്നു ഇവിടത്തെ വന പാലകർക്ക് ഉണ്ടായിരുന്നതെന്ന് പ്രദേശവാശികൾ പറഞ്ഞു .”പണമുണ്ടങ്കിൽ ആരെയും ഇങ്ങോട്ടേക്ക് കയറ്റിയാക്കും ഇതാണ് പതിവ്” കൊരങ്ങാനിയിൽ അഗ്നിപടർന്ന് അപകടമുണ്ടായിട്ട് വളരെ വൈകിയാണ് വനപാലകർ എവിടേക്കെത്തുന്നത് . വലിയ വനമേഖലയിൽ വളരെ കുറച്ചസ്റ്റാഫ് മാത്രമാണ് ഇവിടെ സേവനമാണിഷ്ടിക്കുന്നുള്ളു വന്നും നാട്ടുകാർ പറയുന്നു .

You might also like

-