കീഴാറ്റൂരില്‍ നടക്കുന്നത് കേരളത്തിന്റെ വികസനം തടസ്സപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങളുടെ ഡ്രസ് റിഹേഴ്‌സലാണെന്ന് കോടിയേരി

0

കീഴാറ്റൂരില്‍ നടക്കുന്നത് കേരളത്തിന്റെ വികസനം തടസ്സപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങളുടെ ഡ്രസ് റിഹേഴ്‌സലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്ത് ഏറ്റവും മോശം ദേശീയപാതയുള്ളത് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ്.  ഇത് വികസിപ്പിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച നിസ്സംഗത ഇനിയും തുടരാനാകില്ലെന്നും അതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു. ബൈപാസ് കീഴാറ്റൂര്‍ വഴിയാക്കിയത് പിണറായി വിജയനോ ജി സുധാകരനോ അല്ലെന്നും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശീയപാത അതോറിറ്റിയാണെന്നും കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

You might also like

-