കിട്ടാത്ത വോട്ടിന് കാക്കാതെ യദ്യൂരപ്പ രാജി പ്രഖ്യാപിച്ചു.

0

ബംഗളുരു : വിശ്വാസ വോട്ടിനു കാക്കാതെ യദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. രണ്ടര ദിവസത്തെ മാത്രം മുഖ്യമന്ത്രി. “ഞാൻ ഈ വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നില്ല, നേരെ രാജ്ഭവനിൽ പോയി രാജി നൽകുകയാണ് ” അദ്ദേഹം പറഞ്ഞു.ഭൂരിപക്ഷമില്ലാതെ, ബിജെപി അനുകൂലിയായ ഗവർണ്ണർ വാജുഭായ് വാലയുടെ ആനുകൂല്യത്തിന്മേൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റ യദ്യൂരപ്പ, കര്ണാടകം ഇതുവരെ കാണാത്ത നാടകങ്ങൾക്ക് ശേഷം വിശ്വാസ പ്രമേയം അവതരിപ്പിക്കാൻ എഴുന്നേറ്റു നിന്നു രാജി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് രാജി ഗവർണ്ണർക്കു സമർപ്പിക്കാനായി നേരെ രാജ്ഭവനിലേക്ക് പോയി.

You might also like

-