കാശ്മീരില്‍ വീണ്ടും പാക് ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

0

കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ജനവാസകേന്ദ്രത്തിന് നേരെ പാക് ആക്രമണം. പാകിസ്ഥാന്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിക്കപ്പുറത്തുനിന്നും കനത്ത ഷെല്ലാക്രമണം തുടരുകയാണ്.

കശ്മീരിലെ ബാലക്കോട്ട് സെക്ടറിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്നലെ രാത്രി മുതലാണ് ആക്രമണം തുടങ്ങിയത്. വീടിനുമുകളില്‍ പതിച്ച ഷെല്ലാണ് അഞ്ചുപേരുടേയും ജീവനെടുത്തത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

You might also like

-