കാവേരി വിഷയത്തിലെ പ്രതിഷേധം ഐപിഎൽ ലും വേണം . രജനീകാന്ത്

0

ചെന്നൈ: കാവേരി വിഷയത്തിലെ തമിഴ്നാടിന്‍റെ പ്രതിഷേധം ഐപിഎൽ വേദിയിലും പ്രകടിപ്പിക്കണമെന്ന് തമിഴ് സൂപ്പർ താരം നടൻ രജനീകാന്ത്. ചെന്നൈ ടീം അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങണമെന്നും രജനീകാന്ത് ചെന്നൈയിൽ തമിഴ് ചലച്ചിത്ര താരങ്ങളുടെ ഉപവാസ സമരവേദിയിൽ പറഞ്ഞു.

പ്രതിഷേധ സമരത്തിൽ രജനീകാന്തിനെ കൂടാതെ നടൻ കമൽഹാസൻ അടക്കമുള്ള താരങ്ങളും പങ്കെടുത്തു. കാവേരി വിഷയത്തിൽ രജനീകാന്തിന്‍റെ മൗനം തെറ്റാണെന്ന് കമൽഹാസൻ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രജനി വിഷയത്തിൽ പ്രതിഷേധ ആഹ്വാനവുമായി രംഗത്തെത്തിയത്.

ഇതിനിടെ ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളും പ്രാ​​​​​ദേ​​​​​ശി​​​​​ക സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളും റെ​​​​​യി​​​​​ൽ​​​​​വേ ഉ​​​​​പ​​​​​രോ​​​​​ധ​​​​​മു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള സ​​​​​മ​​​​​ര​​​പ​​​​​രി​​​​​പാ​​​​​ടി​​​ ശ​​​​​ക്ത​​​​​മാ​​​​​ക്കി. ബോ​​​​​ർ​​​​​ഡ് രൂ​​​​​പ​​​​​വ​​​​​ത്ക​​​​​രി​​​​​ച്ചു കാ​​​​​വേ​​​​​രി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ത​​​​​മി​​​​​ഴ്നാ​​​​​ടി​​​​​നു ജ​​​​​ലം വി​​​​​ട്ടു​​ന​​​​​ല്കാ​​​​​ൻ എ​​​​​ത്ര​​​​​യും വേ​​​​​ഗം ന​​​​​ട​​​​​പ​​​​​ടി ​​​സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​ക്ഷോ​​​​​ഭ​​​​​ക​​​​​രു​​​​​ടെ ആ​​​​​വ​​​​​ശ്യം

You might also like

-