കാബൂൾ ചാവേറാക്രമണം കൊല്ലപ്പെട്ടവരുടെ എണ്ണം 83 കടന്നു

0

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 83 കടന്നു. നിരവധി പേര്‍ പരുക്കുകളോടെ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഒക്ടോബറില്‍ നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പിനു വേണ്ടി ഞായറാഴ്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനിടെയാണു സ്‌ഫോടനമുണ്ടായത്.

അതേ സമയം കാബൂളിലെ ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കിരാതവും ഭീരുത്വവും നിറഞ്ഞ ആക്രമണമാണിത്. നിരപരാധികളായ ജനങ്ങളെ ആക്രമിക്കുക മാത്രമല്ല. അഫ്ഗാന്‍ ജനതയുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

You might also like

-