കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

0

കശ്മീര്‍: ജമ്മു കശ്മീരിലെ ഖാന്‍മോഹില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.പ്രദേശത്തു താമസ്സക്കാരനായ അന്‍വര്‍ ഖാനെതിരെ ആക്രമണശ്രമം നടത്തിയതിനു തൊട്ടു പിന്നാലെ സൈന്യം തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടയില്‍ ഭീകരര്‍ സുരക്ഷാസേനക്കു നേരെ വെടിവയ്പ്പ് നടത്തുകയും, തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയുമായിരുന്നു.
നേരത്തെ അന്‍വര്‍ ഖാനെതിരെയുള്ള ആക്രമണശ്രമം പൊലീസ് പരാജയപ്പെടുത്തിയിരുന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം നടക്കുകയായിരുന്ന ഖാനെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഖാനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. പുല്‍വാമയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.

You might also like

-