കശ്മീരിൽ വീണ്ടും ഏറ്റമുട്ടൽ മൂന്ന് ഭീകരരേ വധിച്ചു

0

കശ്മീരിലെ അനന്ത് നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഈസ ഫസ്ലി, സായിദ് ഒവൈസ് ഷാഫി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി ഹകുറയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം എത്തിയത്. കൊല്ലപ്പെട്ടവര്‍ ഏത് സംഘടനയിലെ അംഗങ്ങളാണെന്ന് വ്യക്തമല്ല.

എകെ 47 തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെ ആയുധങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. സൗറയിലെ പോലീസ് പോസ്റ്റിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പങ്കെടുത്തവരാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ഭീകരരെന്ന് സൈനീക വക്താവ് പറഞ്ഞു.

ഏറ്റുമുട്ടലിനെ തുടര്‍ന്ന് സിറ്റിയിലെ പല ഭാഗങ്ങളിലും നിരോധനാജ് ഞ നിലവില്‍ വന്നു. സ്കൂളുകളും കോളേജുകളും അടച്ചു.

You might also like

-