കശ്മീരില്‍ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടി എട്ട് തീവ്രവാദികളെ സൈന്യം വധിച്ചു

0

ശ്രീനഗര്‍: കശ്മീരില്‍സൈന്യംതീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ദക്ഷിണകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലും അനന്ത്‌നാഗിലും വച്ചാണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്.

കശ്മീരില്‍ മൂന്നിടത്തായി സുരക്ഷാഭടന്‍മാര്‍ തീവ്രവാദികളോട് എറ്റുമുട്ടിയെന്ന് ജമ്മു-കശ്മീര്‍ പോലീസ് മേധാവി എസ്.പി.വൈദ് അറിയിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ ഡ്രഗഡ്, കച്ച്ദൂര എന്നീ ഗ്രാമങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ അഞ്ചോളം തീവ്രവാദികളുണ്ടെന്നാണ് കരുതുന്നത്. ഡ്രഗഡില്‍ നിന്ന് ഏഴ് തീവ്രവാദികളുടെ മൃതദേഹങ്ങളും, വന്‍ആയുധശേഖരവും സൈന്യം പിടി ച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച്ച പുലര്‍ച്ചെ അനന്ത്‌നാഗിലെ ഡിലഗം മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിക്കുകയും, മറ്റൊരു തീവ്രവാദിയെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലുകളില്‍ ആറോളം സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.താഴ്വരയിലെ തീവ്രതാദി സാനിധ്യം കണക്കാക്കി കൂടതൽ സേനയെ ഇങ്ങോട്ടേക്ക് നിയമിച്ചിട്ടുണ്ട്‌ മേഖലയിൽ 24മണിക്കൂറും പെട്രോളിംഗ് ഏർപ്പെടുത്തിയതായി സേനയെ ഉദ്ധരിച്ച വാർത്ത ഏജൻസി റിപ്പോർട് ചെയുന്നു

You might also like

-