കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

0

ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സ്ഥലത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക്  പരുക്കേറ്റിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ജമ്മുകശ്മീര്‍ ഡിജിപി എസ്പി വൈദ് അറിയിച്ചു. കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

You might also like

-