കളിപ്പാട്ടം നൽകിയില്ല പത്തുവയസ്സുകാരൻ ആത്മഹത്യചെതു

0

അടിമാലി: കളിപാട്ടം വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന ആഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.അടിമാലി വിശ്വദീപ്തി സ്‌കൂളിലെ ആഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി കല്ലാര്‍ ഏട്ടേക്കര്‍ മുണ്ടയ്ക്കല്‍ ജീവന്റെ മകന്‍ ഡിയോണ്‍ (10) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ 10 ന് ആലുവ രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്.കഴിഞ്ഞ ഫെബ്രുവരി 26 ആയിരുന്നു ഡിയോണ്‍ വിഷം കഴിച്ചത്. ഏലതോട്ടത്തില്‍ തളിക്കുന്നതിന് സൂക്ഷിച്ചിരുന്ന വിഷമാണ് കഴിച്ചത്.ഏറേ നാളുകളായി ഡിയോണ്‍ റിമോട്ട് കട്രോള്‍ കാര്‍ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍ബന്ധമായിരുന്നു.ഇതേ ചൊല്ലി പലപ്പോഴും രക്ഷിതാക്കളോട് വഴക്കിട്ടിരുന്നു.അടുത്ത പള്ളിപെരുനാളിന് കളിപ്പാട്ടം വാങ്ങി നല്‍കാമെന്ന് പറഞ്ഞെങ്കിലും ഡിയോണ്‍ നിര്‍ബന്ധം തുടര്‍ന്നു.ഇതിന്‌ശേഷം വീട്ടുകാര്‍ അറിയാതെ ഡിയോണ്‍ വിഷം കഴിക്കുകയായിരുന്നു.സന്ധ്യാ പ്രാര്‍ത്ഥന സമയത്ത് കുട്ടി കുഴഞ്ഞ് വീണു തുടര്‍ന്ന് അടിമാലിയില്‍ ആശുപത്രിയിലെത്തിച്ചശേഷമാണ് രാജഗിരി ആശുപത്രിയിലെത്തിച്ചത്..ഷൈമോളാണ് മാതാവ്.രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഡോണ്‍പോള്‍ സഹോദരന്‍.സംസ്‌ക്കാരം വ്യാഴാഴ്ച്ച ഏട്ടേക്കര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

You might also like

-