കയറ്റുമതിക്കുവേണ്ടി ഇറക്കുമതി കുരു മുളക് വില സമീപകാലത്തെ ഏറ്റുവും വലിയ വിലത്തകർച്ചയിൽ

0

 

കട്ടപ്പന :വിലയിടിവിനെ തുടര്‍ന്ന് കുരുമുളക് കര്‍ഷകര്‍ വന്‍‍പ്രതിസന്ധിയില്‍. കഴി‍ഞ്ഞ ഏഴ് വര്‍ഷത്തിനിടിയിലെ ‍റെക്കോര്‍ഡ് വിലയിടിവാണ് കുരുമുളകിനുണ്ടായിരിക്കുന്നത്.റബ്ബറിന് പുറമേ കുരുമുളകിനും മറ്റു നാണ്യ വിളകൾക്കും വിലക്കെടുതി നേരിട്ടിട്ടും കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലന്നണ് കര്‍ഷകരുടെ ആക്ഷേപം.

ഏറ്റവും ഗുണമേന്‍മയുള്ള കുരുമുളകിന്‍റെ ഉല്‍പാദനം ഇടുക്കി വയനാട്‌ ജില്ലകളാണ് . എന്നാല്‍ ഇവിടുത്തെ കര്‍ഷകര്‍ ഇന്ന് വലിയ ദുരിതത്തിലും. കടബാദ്ധ്യ്തതയിലുമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുരുമുളകിന്‍റെ ഉല്‍പാദനത്തില്‍ വലിയ കുറവാണ് ഉണ്ടായത്. എന്നാല്‍ ഉത്പാദനം കുറഞ്ഞിട്ടും വിലയില്‍ വർദ്ധനയുണ്ടായിട്ടില്ല . കേന്ദ്രസര്‍ക്കാരിന്‍റെ ഇറക്കുമതി നയമാണ് കുരുമുളക് വിലയിടിവിന് പ്രധാന കാരണം . ഒപ്പം വില നിയന്ത്രിക്കുന്ന കൊച്ചിയിലെ കുരുമുളക് വ്യവസായികള്‍ക്കും ഇതില്‍ നല്ലൊരുപങ്കുണ്ട് കര്‍ഷകര്‍ പറയുന്നു. കുരുമുളകിന് 2016 ല്‍ 710രൂപ വരെയെത്തിയിരുന്നു. എന്നാല്‍ ക്രമേണ ഇടിഞ്ഞ് ഒരുകിലോ കുരുമുളകിന് ഇപ്പോള്‍ 360 രൂപ മാത്രമായി.കുരുമുളകിന് വില കിലോഗ്രാമിന് 750രൂപ കടക്കുമെന്ന് കണ്ട കേരളത്തിലെ കുരുമുളക് കച്ചവടക്കാർ 2017 വൻതോതിൽ കുരുമുളക് വിറ്റ്നമിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഇറക്കുമതിചെയ്തു 2017 ൽ ഇപ്രകാരം 40000 ടൺ കുരുമുളകാണ് രാജ്യത്തേക്കിറക്കുമതിചെയ്തത് ഇതോടെ വില കുത്തനേതാണു.കൂടാതെ കള്ളക്കടത്തായി ഏകദേശം 36000 ടൺ കുരുമുളകും രാജ്യത്തെത്തിയിട്ടുണ്ട് .ഇക്കാലയളവിലെ ഇറക്കുമതി നമ്മുടെ രാജ്യത്തെ ഉത്പാദനത്തേക്കാൾ വളരെ കൂടുതലാണ് .ഇറക്കുമതി ചെയ്ത ഗുണനിലവാരം കുറഞ്ഞ കുരുമുളകാണ് ഈകാലയവിൽ രാജ്യത്തുനിന്നും ഇന്ത്യൻ കുരുമുളക്കെന്നപേരിൽ നമ്മുടെ വ്യപാരികൾ കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്നത് .കയറ്റുമതിക്കുവേണ്ടിയുള്ള ഇറക്കുമതി അവസാനിപ്പിച്ചാൽ മാത്രമേ നമ്മുടെ കർഷകർക്ക് ഇനി നാണ്യവിളകൾക്കുലഭിക്കു . കയറ്റുമതി വേണ്ടിയുള്ള ഇറക്കുമതിയിലുടെ ഇവിടത്തെ കച്ചവടക്കാർ തടിച്ചുകൊഴുക്കുമ്പോൾ നമ്മുടെ നാട്ടിൽ പകലന്തിയോളം പണിയെടുക്കുന്ന കർഷകർ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിലാണ്
വളം, കീടനാശിനി ഉള്‍പ്പെടെയുള്ള കുരുമുളകിന്‍റെ ഉല്‍പാദനച്ചിലവ് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ നിന്ന് നാലിരട്ടിയായി വര്‍ധിച്ചതായും കര്‍ഷകര്‍ പറയുന്നു. കര്‍ഷകന് കൈത്താങ്ങാകേണ്ട സ്പൈസസ് ബോര്‍ഡ് നോക്കുകുത്തിയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഏറെ ഗുണമേന്‍മയുള്ള ഹൈറേഞ്ചിലെ കറുത്ത പൊന്ന് ഹൈറേഞ്ചിന്‍റെ പടിയിറങ്ങും എന്നതില്‍ സംശയമില്ല.

You might also like

-