കപ്പല്‍ശാല അപകടം സുരക്ഷ വീഴ്ചമൂലം ?

0

 

കൊച്ചി:അഞ്ചുപേർ മരിക്കാനിടയായ കൊച്ചി കപ്പല്‍ശാലയില്‍ അപകടം ഗുരുതരമായ സുരക്ഷാ വീഴ്ച മൂലമെന്ന് ആക്ഷേപം. ഏറെ സുരക്ഷ വേണ്ട ഡ്രൈഡോക് ഭാഗത്ത് വാതകം ചോര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് തൊഴിലാളികളും മറ്റും പറയുന്നു. അപകടം ഉണ്ടായ ശേഷം പുറത്തുള്ള സുരക്ഷാ ഏജന്‍സികളെ അറിയിക്കുന്നതിലും കാലതാമസം ഉണ്ടായതായി തൊഴിലാളികള്‍ക്ക് പരാതിയുണ്ട്. സ്വകാര്യവത്കരണത്തിലേയ്ക്ക് നീങ്ങുന്ന കൊച്ചി കപ്പല്‍ശാല സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നു എന്നാണ് ആക്ഷേപം. ടാങ്കില്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിന് മുമ്പ് വാതക ചോര്‍ച്ച ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇവിടെ ഇതില്‍ വീഴ്ച വന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതുമായി ബന്ധപെട്ടു കൂടതൽ അനേഷണം വേണമെന്നാവശ്യവും ശക്തമാണ് .

You might also like

-