കനത്ത മഴയും മണ്ണിടിച്ചാലും രാജസ്ഥാനില്‍ 12 മരണം

0

 

ഡല്‍ഹി: രാജസ്ഥാനിലെ ധോല്‍പൂര്‍, ഭരത്പൂര്‍ എന്നീ ജില്ലകളിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചലിലും 12 പേര്‍ മരിച്ചു. ബുധനാഴ്ചയാണ് രാജസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടായത്. ബാദദില്‍ ഏഴ് പേരും ഭരത്പൂരില്‍ അഞ്ചുപേരുമാണ് മരിച്ചത്.

കനത്ത മഴയില്‍ നിരവധി ഏക്കർ സ്ഥലത്തു വിളനാശം സംഭവിച്ചതായി സംസ്ഥാന സർക്കാർ സ്‌തികരിച്ചു . മഴയെത്തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലം ഏഴ് വീടുകള്‍ മൊത്തമായും നശിച്ചു. ഇതിനെത്തുടര്‍ന്നാണ് നാലുപേര്‍ മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ളുണ്ട് .
ധോല്‍പൂരിലെ പ്രധാന പാതകളെല്ലാം വെള്ളപ്പൊക്കത്തിലായത് ഗതാഗത തടസ്സം പെട്ടിരിക്കുയാണ് ഏകദേശം ആറു ഗ്രാമങ്ങളിലെ വീടുകള്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ശക്തമായ കാറ്റില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നൂറുകിലോമീറ്ററിലധികം വേഗത്തിൽ വീശിയടിച്ച കാറ്റില്‍ രാജ്യത്തിന്റെ വടക്ക്പടിഞ്ഞാറന്‍ പ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. നിരവധി മരങ്ങളും കടപുഴകി. ഏപ്രില്‍ 15 വരെ പ്രദേശത്തു ഈ കാലാവസ്ഥ നിലനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
പ്രതികൂല കാലാവസ്ഥ രൂക്ഷമായതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ പ്രധാന വിളകളെല്ലാം നശിച്ചിട്ടുണ്ട്.

കാലo തെറ്റിയുണ്ടായ മഴയില്‍ ഗോതമ്പ് ഉള്‍പ്പെടെയുള്ള 80 ശതമാനം വിളകള്‍ നശിച്ചതായും കര്‍ഷകര്‍ പറഞ്ഞു.മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രദാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ ദാനസാഗത്യം പ്രഖയ്‌പിച്ചിട്ടുണ്ട്

You might also like

-