കത്വ ബലാത്സംഗം: കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം:സംഭവത്തെ അപലപിച്ച യുഎന്‍

0

ന്യൂയോര്‍ക്ക്: കശ്മീരില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ ഐക്യരാഷ്ട്രസഭയും സംഭവത്തെ അപലപിച്ചു രംഗത്തെത്തി.

 എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ യാതൊരു മനസാക്ഷിയുമില്ലാതെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും രാജ്യം അത് ചെയ്യുമെന്ന് പ്രതീക്ഷയെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.

മാധ്യമങ്ങളിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞത്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. മാധ്യമങ്ങളോടുള്ള ദൈനംന്തിന കൂടിക്കാഴ്ചക്കിടെയാണ് കത്വ സംഭവത്തില്‍ യുഎന്‍ പ്രതികരിച്ചത്.

You might also like

-