കത്വ കേസ്; വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീം കോടതി

0

 

ഡൽഹി : കത്വ കേസ് വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീം കോടതി.വിചാരണ പത്താൻകോട്ടിലേക്ക് മാറ്റി . പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. തല്‍ക്കാലം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജമ്മുകശ്മീർ സർക്കാരിന് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാം. ഇടവേളകളില്ലാതെ വാദം കേട്ട് കേസ് വേഗത്തിൽ പൂർത്തിയാക്കണം . കേസിൽ രഹസ്യ വിചാരണ നടത്തണം . പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കണമെന്നും ഉത്തരവിലുണ്ട്.

കത്വ കൂട്ട ബലാത്സംഗ കേസിന്‍റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ജമ്മുകശ്മീർ സർക്കാർ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. കേസിൽ സ്വതന്ത്ര വിചാരണ ഉറപ്പുവരുത്തുമെന്നാണ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.

You might also like

-