കത്വ​യി​ൽ എട്ടുവയസ്സുകാരി കൊ​ല്ല​പ്പെ​ട്ടത് പീ​ഡ​ന​o മൂലo – പീഡനം ക്ഷേത്രത്തിനുള്ളിവച്ചെന്നും പോലീസ്

0

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കത്വ​യി​ൽ കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് പോ​ലീ​സ്. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണം സ​ത്യ​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.ക​ഠു​വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ട​ത് പീ​ഡ​ന​ത്തെ തു​ട​ർ​ന്ന​ല്ലെ​ന്നും ഇ​പ്പോ​ൾ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രെ കു​ടു​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ചി​ല മാ​ധ്യ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ ല​ക്ഷ്യ​മെ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ജ​മ്മു കാ​ഷ്മീ​ർ ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘം വ്യ​ക്ത​മാ​ക്കി.അതേസമയംകത്‌വ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ക്ഷേത്രത്തില്‍ വെച്ച് തന്നെയാണെന്ന് ഫൊറന്‍സിക് തെളിവുകള്‍. ക്ഷേത്രത്തിനകത്ത് നിന്ന് പെണ്‍കുട്ടികളുടെയും പ്രതികളുടെയും മുടി കണ്ടെത്തി. പ്രതികള്‍ക്കെതിരായ ഫൊറന്‍സിക് തെളിവുകള്‍ ശക്തമാണ്.
14 തെളിവുകളാണ് ഡല്‍ഹിയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനക്ക് എത്തിച്ചിരുന്നത്. പെണ്‍കുട്ടിയുടെ യോനി സ്രവം, മുടിനാരുകള്‍, ആന്തരികവയവങ്ങളുടെ ഭാഗങ്ങള്‍, വസ്ത്രങ്ങള്‍, പ്രദേശത്ത് നിന്നും എടുത്ത രക്തം പുരണ്ട മണ്ണ്, പ്രതികളുടെ രക്തക്കറ എന്നിവയുള്‍പ്പടെയുള്ളവ തെളിവുകളില്‍ ഉണ്ടായിരുന്നു.
ഇവ പരിശോധിച്ചതില്‍ നിന്നുമാണ് പെണ്‍കുട്ടി ക്ഷേത്രത്തിന് അകത്ത് വെച്ച് പീഡനത്തിന് ഇരയായെന്ന് വ്യക്തമായത്. പെണ്‍കുട്ടിയുടെ യോനി സ്രവം പ്രതികളുടെ ഡിഎന്‍എയുമായി യോജിക്കുന്നതാണ്. ക്ഷേത്രത്തിന് അകത്ത് നിന്നും പെണ്‍കുട്ടിയുടെയും പ്രതികളുടെയും മുടിനാര് ലഭിച്ചു.
അലക്കി വെളുപ്പിച്ചിട്ടും പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്നും പോകാതെ കിടന്ന രക്തക്കറയും നിര്‍ണായകമായി.
അറസ്റ്റിലായവര്‍ കുറ്റക്കാരല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും നേരത്തെ, ജമ്മുകശ്മീരിലെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ കേസിന്‍റെ വിചാരണ ഛണ്ഢീഗഡിലേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ അപേക്ഷ സുപ്രീംകോടതി ഈ മാസം 27 ന് പരിഗണിക്കും. 28 നാണ് കത്വാ ജില്ലാ കോടതിയില്‍ കേസ് പരിഗണിക്കുന്നത്.

You might also like

-