കത്വയിൽ സുപ്രിം കോടതി ഇടപെടൽ വേണം ബന്ധുക്കൾ

0

ഡൽഹി: കത്വ യിൽ 8 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതി ഇടപെടുന്നു. കേസിൽ ജമ്മു കാഷ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. സംഭവത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് കോടതി ജമ്മു കാഷ്മീർ സർക്കാരിന് നോട്ടീസ് അയച്ചത്.

കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് പെണ്‍കുട്ടിയുടെ പിതാവ് സുപ്രീംകോടതിയെ അറിയിച്ചത്. പകരം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേസിന്‍റെ വിചാരണ സംസ്ഥാനത്തിന് പുറത്തേയ്ക്ക് മാറ്റണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

-