കത്വയില്‍ പ്രധിഷേധം : യു എൻ, ഭീകരമെന്ന് അന്റോണിയോ ഗുട്ടറസ്

0


ന്യൂയോര്‍ക്ക്: ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഈ ക്രൂരകൃത്യത്തില്‍ പങ്കാളികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ഗുട്ടറസ് പറഞ്ഞു.
‘ചെറിയൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത ഞാന്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക്ക് മാധ്യമങ്ങളോട് പറഞ്ഞു.
കത്വ സംഭവത്തില്‍ യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രതികരണം ആരാഞ്ഞപ്പോഴാണ് ഇത്തരമൊരു മറുപടി ലഭിച്ചത്.

You might also like

-