കണ്ണൂർ ഓട്ടോ ഡ്രൈവറുടെ മരണം പോലീസ് മർദനം മൂലമെന്ന് ബന്ധുക്കൾ

0

കണ്ണൂർ: എടക്കാട് പൊലീസ് മർദനമേറ്റ് യുവാവ് മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. ഓട്ടോ ഡ്രൈവറായ എ.ഉനൈസാണ് ഈമാസം രണ്ടിന് വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.സ്കൂട്ടർ കത്തിചെന്ന ഭാര്യാപിതാവിന്റെ പരാതിയിലാണ് ഫെബ്രുവരി 22ന് ഉനൈസിനെ എടക്കാട് പൊലീസ് വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. വൈകിട്ടുവരെ സ്റ്റേഷനിൽവെച്ച് മർദിച്ച ശേഷം വിട്ടയയ്ച്ചെന്നാണ് ഉനൈസ് ബന്ധുക്കളോട് പറഞ്ഞത്. നിവർന്നു നിൽക്കാൻപോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. രണ്ടു ദിവസത്തിന് ശേഷം രക്തം ഛർദിക്കാൻ തുടങ്ങിയതോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രത്തിലും രക്തം കലർനിരുന്നു.

മർദനം വിവരിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ ഉനൈസ് ജില്ലാ പൊലീസ് മേധാവിക്ക് എഴുതിയ പരാതി പിന്നീട് ലഭിച്ചു. മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. ഉനൈസിന്റെ ആന്തരികാ അവയവങ്ങളുടെ രാസ പരിശോധാനാഫലം ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ. എന്നാൽ ഉനൈസ് അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഇതാണ് മരണ കാരണമെന്നുമാണ് പോലീസ് പറയുന്നത്

You might also like

-