കടം വീട്ടാനാവുമെന്ന് വിവാദവ്യവസായി വിജയ് മല്ലിക്ക്കടബാധ്യത 600കോടി സ്വത്ത് 12000കോടി

0

ബംഗളൂരു: 6,000 കോടിയുടെ കടമുള്ള വിജയ് മാലിക്ക് 12,400 കോടിയുടെ സ്വത്തുണ്ടെന്നും അതിനാല്‍ കടബാധ്യത തീര്‍ക്കാനാവുമെന്നും ്ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യപറഞ്ഞു . കര്‍ണാടക ഹൈക്കോടതിയിൽ ഇയാൾ കെതിരായ കേസിൽ നല്കിയ സത്യവാങ്‌മൂലത്തിലാണ് വിജയ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്.
2017 ജനുവരി വരെ ഈ കമ്പനിയുടെ ആസ്തി 13,400 കോടിയായിരുന്നു. പിന്നീട് ഇത് കുറഞ്ഞ് 12,400 ആകുകയായിരുന്നു. മല്യയുടെ കടം 10,000 കോടി കടക്കില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ അനായാസമായി ബാധ്യത തീര്‍ക്കാനാകും. എന്നാല്‍ ഓഹരി വിപണിയിലെ മാറ്റങ്ങള്‍ മല്യയുടെ ആസ്തിയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യയുടെ സ്വത്തുവകകള്‍ പൂര്‍ണമായും കണ്ടുകെട്ടിയിരിക്കുകയാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് സംബന്ധിച്ച് ഏതു തരത്തിലുള്ള നിര്‍ദ്ദേശവും സ്വാഗതം ചെയ്യുന്നതായും മല്യയുടെ അഭിഭാഷകന്‍ പറഞ്ഞു. എസ്ബിഐ ഉള്‍പ്പെടുന്ന ഒമ്പത് ബാങ്കുകളുടെ കണ്‍സോഷ്യമാണ് വിജയ് മല്യക്ക് വായ്പ അനുവദിച്ചത്. എന്നാല്‍ വായ്പ തിരിച്ചടക്കാതെ മല്യ രാജ്യം വിടുകയായിരുന്നു.അതോടെ കമ്പനിയുടെ ഓഹരി ഇടിഞ്ഞ കണ്ടത് നഷ്ടത്തിലാവുകയായിരുന്നു

You might also like

-