ഓഡി Q4 2019ൽ വിപണിയിലെത്തും.

0

ലോക വാഹന വിപണിയെ ത്രസിപ്പിക്കാന്‍ ഓഡി Q4 2019ൽ വിപണിയിലെത്തും. സ്പോർട്സ് യൂട്ടിലിറ്റി ശ്രേണിയിൽ Q3 ക്കും Q5 നും ഇടയിലായിരിക്കും പുതിയ മോഡലിന്റെ സ്ഥാനം.

നേരത്തെ മുഖം മിനുക്കിയെത്തിയ റേഞ്ച് റോവർ ഇവോക്ക്, ബിഎംഡബ്യു x2 എന്നിവയോടായിരിക്കും ഓഡി Q 4 മത്സരിക്കുക. രണ്ടാം തലമുറ Q3 നിർമിച്ച അതേ എം ക്വി ബി പ്ലാറ്റ്ഫോമിലാണ് Q 4ന്റെയും നിർമാണം.

പെട്രോൾ, ഡീസൽ എന്നീ വകഭേദങ്ങളോടൊപ്പം ഇലക്ട്രിക് വകഭേദത്തിലും ഓഡി Q 4 പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019 ആരംഭത്തിൽ Q 4 ഔദ്യോഗികമായി പുറത്തിറക്കുമെന്ന് വാർഷിക പ്രസ്സ് കോൺഫറൻസിൽ ഓഡി അറിയിച്ചതായാണ് വിവരം.

You might also like

-