ഓഖി ദുരിതാശ്വാസം: സര്‍ക്കാരിന് കെടുകാര്യസ്ഥതയെന്ന് ലത്തീന്‍സഭ

0

ഓഖി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ. കേവലം 49 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം ഇതുവരെ കിട്ടിയതെന്ന്ആര്‍ച്ച് ബിഷപ്പ് സൂസപാക്യം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ദുരിതാശ്വാസമെത്തിക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാരിനെ മാതൃകയാക്കാന്‍ തയ്യാറാകണം. തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം വീതം 177 പേര്‍ക്ക് നല്‍കി. അത് ബാങ്കിലുണ്ട്‌. ഇവിടെ സഹായം ലഭിച്ചവര്‍ക്ക് പോലും ആ തുക കിട്ടാന്‍ ട്രഷറിക്ക് മുന്നില്‍ കാവല്‍ കിടക്കേണ്ട അവസ്ഥയാണ്.

ഓഖി ദുരിതാശ്വാസത്തില്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചിട്ടില്ല. ഈ കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ പലതവണ കണ്ടു, ഉടന്‍ ചെയ്യാമെന്നാണ് പറയുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് അടക്കമുള്ള തിരക്കുണ്ടെന്നാണ് പറയുന്നത്. ഇരകളെ സഹായിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടായി.ജോലി, വീട്, ചികിത്സ തുടങ്ങിയ നിരവധി വാഗ്ദാനങ്ങളുണ്ടായിരുന്നു. ഒന്നും നടപ്പാക്കിയില്ല. ഓഖി ഫണ്ട് വിനിയോഗത്തിലും സംശയമുണ്ട്. സോഷ്യല്‍ ഓഡിറ്റിങ് നടത്തണം.ഞങ്ങളുടെ മൗനത്തെ നിസ്സഹായതയായി കാണരുതെന്നും സൂസപാക്യം ഓര്‍മ്മിപ്പിച്ചു.

You might also like

-