ഒന്‍പത് വയസുകാരിയെ പിടിപ്പിക്കാൻ ശ്രമിച്ചകേസിൽ സി ഐ ടി യു നേതാവ് പിടിയിൽ

0

.
തിരുവനന്തപുരം: അയൽവീട്ടിലെ ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി.ഐ.ടി.യു നേതാവ് പിടിയിൽ പ്രാവച്ചമ്പലം കുടുമ്പന്നൂർ പള്ളിത്തറ സ്കൈലൈൻ വീട്ടിൽ സാധുകുഞ്ഞിനെ (49) നേമം പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടിൽ ടി വി കാണാനെത്തിയ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ഈ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാതാവ് മരിച്ച പെൺകുട്ടി പിതാവിനൊപ്പമാണ് താമസിച്ച് വന്നത്. പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്ന സമയത്താണ് പീഡനം നടന്നത്.
സംഭവത്തിനു ശേഷം പരിഭ്രാന്തിയിലായ ബാലിക വിവരം പിതാവിനോട് പറയുകയും അവരുടെ പരാതിയെത്തുടർന്ന് നേമം പോലീസ് കേസെടുക്കുകയും ചെയ്തു. ഒളിവിൽ പോയ പ്രതിയെ ഫോർട്ട് അസി. പോലീസ് കമ്മീഷണർ ജെ.കെ.ദിനിലിന്റെ നേതൃത്വത്തിൽ നേമം പോലീസ് ഇൻസ്പെക്ടർ കെ.പ്രദീപ് , എസ്.ഐ മാരായ എസ്.എസ്.സജി, സഞ്ചു ജോസഫ്, സുരേഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ബിമൽ മിത്ര, ശ്രീകാന്ത്, ഷാസോ പോലീസ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

You might also like

-