ഒക്കലഹോമ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍

0

അമേരിക്കാ /ഒക്കലഹോമ: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഒക്കലഹോമ സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ കാവല്‍ പിതാവായ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും, ഇടവക കണ്‍വെന്‍ഷനും മെയ് 4,5,6 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഇടവക മെത്രാപ്പോലീത്തയും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തിലും, വെരി റവ.ഫാ. ചെറിയാന്‍ മൂഴിയില്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. ഏലിയാസ് എരമത്ത്, ഫാ. എബി ഏബ്രഹാം എന്നീ വൈദീകരുടെ നേതൃത്വത്തിലും നടത്തപ്പെടുന്നു.

മെയ് നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാപ്രാര്‍ത്ഥനയും, 7.30-നു ഇടവക വികാരി ഫാ. ബിനു തോമസ് വചന ശുശ്രൂഷയും നടത്തപ്പെടുന്നു.അഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാപ്രാര്‍ത്ഥനയും 7.30-നു വെരി റവ.ഫാ. ചെറിയാന്‍ മൂഴിയില്‍ കോര്‍എപ്പിസ്‌കോപ്പ വചന ശുശ്രൂഷ നടത്തും.
ആറാംതീയതി ഞായറാഴ്ച രാവിലെ 9.15-നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു 10 മണിക്ക് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും, 12.15-നു റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, പെരുന്നാള്‍ സദ്യ, കൊടിയിറക്ക് എന്നിവയോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. ഈവര്‍ഷത്തെ പെരുന്നാളിന്റെ ഭാഗമായി ഇടവകയില്‍ 70 വയസ് തികഞ്ഞിരിക്കുന്ന ഇടവകാംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കുന്നതാണ്. പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് ജോസ് ജോണ്‍, അലക്‌സ് വര്‍ഗീസ്, ജോണ്‍ വര്‍ഗീസ് എന്നിവരാണ്.

ഈവര്‍ഷത്തെ പെരുന്നാളിന്റെ അനുഗ്രഹപൂര്‍ണ്ണമായ നടത്തിപ്പിലേക്ക് ഇടവക മാനേജിംഗ് കമ്മിറ്റി, ഭക്തസംഘടന എന്നിവയുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വൈസ് പ്രസിഡന്റ് അലക്‌സ് വര്‍ഗീസ് (405 359 8355), ട്രസ്റ്റി ജോവിന്‍ ജോസ് (405 464 1710), സെക്രട്ടറി ഷിബു ജേക്കബ് (405 514 3738) എന്നിവരുമായി ബന്ധപ്പെടുക.
പെരുന്നാളിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നതായി വികാരി ഫാ. ബിനു തോമസ് അറിയിച്ചു.

You might also like

-