ഐ സ് കൂട്ടക്കുരുതി വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് ഇറാക്കിലേക്ക്

0

 

ഡൽഹി : ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ 39 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾാക്കായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് ഇറാക്കിലേക്ക് പോകും. ഞായറാഴ്ചയാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇറാക്കിലേക്ക് തിരിക്കുന്നത്. 39 ഇന്ത്യക്കാരെയാണ് മൊസൂളിൽ ഐഎസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

2017 ജൂണിലാണ് ബിഹാർ, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 40 അംഗ ഇന്ത്യൻ തൊഴിലാളി സംഘത്തെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോക്കുകയായിരുന്നു . മൊസൂളിലെ നിർമാണ കമ്പനിയിൽ ജീവനക്കാരായിരുന്നു40തൊഴിലാലാളികളും . ഇവരിൽ ഒരാൾ ബംഗ്ലാദേശ് പൗരനാണെന്ന് ഭീകരരെ തെറ്റിദ്ധരിപ്പിച്ച് സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. രക്ഷപെട്ട ഇയാൾ തനിക്കൊപ്പമുണ്ടായിരുന്ന ബാക്കിയെല്ലാവരും മരിച്ചുവെന്ന് സർക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ ഇതു അംഗീകരിച്ചിരുന്നില്ല. അടുത്തിടെയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത് ഇതേ തുടർന്നാണ് കേന്ദ്ര മന്ത്രി ഈർക്കിലേക്ക് പോകുന്നത് ..

You might also like

-