ഐ​പി​എ​ൽ ; ചെന്നൈയുടെ ഹോം മത്സരങ്ങൾ ഇനി പൂനയിൽ

0

മും​ബൈ: കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ പൂ​ന​യി​ൽ നടത്തും. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് തീരുമാനം അറിയിച്ചത്.ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ശേ​ഷി​ക്കു​ന്ന ഹോം ​മ​ത്സ​ര​ങ്ങ​ളാ​ണ് പൂ​ന​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു​വേ​ണ്ട സു​ര​ക്ഷ ഒ​രു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വേ​ദി മാ​റ്റു​ന്ന​തെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.ചൊവ്വാഴ്ചയാണ് ചെന്നൈയുടെ ആദ്യ ഹോം മാച്ച് എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്നത്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ സ്റ്റേഡിയത്തിന് പുറത്ത് കാവേരി വിഷയം ഉയർത്തി തമിഴ്നാട്ടിലെ വിവിധ സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു.ചൊവ്വാഴ്ചത്തെ മത്സരം കനത്ത സുരക്ഷയിലാണ് നടത്തിയത്. സ്റ്റേഡിയത്തിനുള്ളിലും പരിസരത്തുമായി നാലായിരത്തോളം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേദി മാറ്റാൻ ബിസിസിഐ തീരുമാനിച്ചത്.

You might also like

-