ഐപിഎല്ലിൽ സീസണിലെ ഒൻപതാം ജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിൽ

0

ന്യൂഡൽഹി: ഐപിഎല്ലിൽ സീസണിലെ ഒൻപതാം ജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിൽ. യുവതാരം ഋഷഭ് പന്തിന്റെ സെഞ്ചുറിയും ഡൽഹി ഡെയർ ഡെവിൾസിനെ തുണച്ചില്ല. നിർണായക മത്സരത്തിൽ ഹൈദരാബാദിനോട് ഒൻപത് വിക്കറ്റിന് പരാജയപ്പെട്ട ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്തായി.

188 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഹൈദരാബാദിനെ ശിഖർ ധവാനും കെയ്ൻ വില്യംസണും ചേർന്ന് ജയത്തിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയത് 176 റൺസിന്റെ കൂട്ടുകെട്ട്.

ധവാൻ 50 പന്തിൽ ഒൻപതു ബൗണ്ടറികളും നാലു സിക്സറുമടക്കം 92 റൺസ്. വില്യംസൺ എട്ട് ഫോറും രണ്ട് സിക്സറുമടക്കം 83 റൺസ്. ബാറ്റ്സ്മാന്മാരുടെ കരുത്തിൽ ഹൈദരാബാദിന് സീസണിലെ ഒൻപതാം ജയം.

ആദ്യം ബാറ്റ് ചെയ്ത ഡൽഹിയ്ക്ക് തുടക്കം പിഴച്ചു. 43 റൺസ്‌ എടുക്കുന്നതിനിടെ പൃത്ഥി ഷായും, ജേസൺ റോയും, ശ്രേയസ് അയ്യരും പുറത്ത്. പിന്നെ ഋഷഭ് പന്തിന്റെ ഒറ്റയാൾ പോരാട്ടം. 36 പന്തിൽ 50 കടന്ന ഋഷഭ് സെഞ്ച്വറി പൂർത്തിയാക്കിയത് 56 പന്തിൽ.

63 പന്തിൽ 15 ബൗണ്ടറികളും 7 ഏഴ‌് സിക്സറുകളുമടക്കം 128 റൺസെടുത്ത ഋഷഭ് ഡൽഹിയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചു. സീസണിലെ 11 മത്സരങ്ങളിൽ എട്ടും തോറ്റ ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്തായി.

You might also like

-