ഐപിഎല്ലില്‍ കൊല്‍ക്കത്തക്കെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം

0

ഐപിഎല്ലില്‍ കൊല്‍ക്കത്തക്കെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ അനിവാര്യമായ മത്സരത്തില്‍ കൊല്‍ക്കത്തയെ 102 റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്. 211 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിനിറങ്ങിയ കൊല്‍ക്കത്ത 108ല്‍ എല്ലാവരും പുറത്താവുകയായിരുന്നു. ജയത്തോടെ 10 പോയിന്റുള്ള മുംബൈ പോയിന്റ് പട്ടികയില്‍ നാലാമതായി.

21 പന്തില്‍ വെടിക്കെട്ട് തീര്‍ത്ത വിക്കറ്റ് കീപ്പര്‍ ഇഷന്‍ കിഷനാണ് മുംബൈയുടെ വിജയശില്‍പ്പി. ആറ് ഫോറും അഞ്ച് സിക്സറുകളും പറത്തിയ താരം 62 റണ്‍സ് നേടിയാണ് മടങ്ങിയത്. 9 പന്തില്‍ 14 റണ്‍സെടുത്ത ബെന്‍ കട്ടിങും മുംബൈ സ്കോര്‍ 200 കടത്താന്‍ സഹായിച്ചു. എന്നാല്‍ 21 റണ്‍സ് വീതമെടുത്ത ക്രിസ് ലിന്‍, നിതീഷ് റാണ എന്നിവര്‍ക്ക് മാത്രമെ കൊല്‍ക്കത്തന്‍ നിരയില്‍ പൊരുതാനായുള്ളൂ. മുംബൈക്കായി പാണ്ഡ്യ സഹോദരന്മാര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

You might also like

-