ഐഎസിൽ ചേർന്ന നാല് മലയാളികൾ മരിച്ചതായി എൻഐഎ സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: കാസർഗോട്ട് നിന്നും ഐഎസിൽ ചേർന്ന നാല് മലയാളികൾ കൂടി മരിച്ചതായി എൻഐഎ സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങൾ എൻഐഎ സംസ്ഥാന പോലീസിന് കൈമാറി. പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മൻസർ എന്നിവരാണ് മരിച്ചത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിൽ അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ മരിച്ചതെന്നാണ് എൻഐഎ വ്യക്തമാക്കിയിട്ടുള്ളത്

കാസർഗോഡ് ജില്ലയിൽ നിന്നും മാത്രം 22 മലയാളികൾ ഐഎസിൽ ചേരാൻ രാജ്യം വിട്ടിട്ടുണ്ടെന്നായിരുന്നു എൻഐഎയുടെ നേരത്തെയുള്ള കണക്ക്. കൂടാതെ മലപ്പുറം കോഴിക്കോട് എറണാകുളം എന്നിവിടങ്ങളിനിന്നും
ആളുകൾ ഐ എസ് ലേക്ക് റിക്യൂട്ട്ചെയ്യപ്പെട്ടിട്ടുണ്ടന്നാണ് കരുതുന്നത് ഇവർ അഫ്ഗാൻ വഴി സിറിയയിലേക്ക് കടക്കാനാണ് ശ്രമിക്കുന്നതെന്നും ദേശീയ അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിട്ടുണട് . ഇവരിൽ പലരും മരിച്ചതായി ബന്ധുക്കൾ വിവരം ലഭിച്ചെങ്കിലും എൻഐഎ കൂടുതൽ തെളിവുകൾക്കായി കാത്തിരിക്കുകയാണ്.

You might also like

-