എ​ട്ടു​വ​യ​സു​കാ​രിയെ പോലീസുകാർ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി സം​ഭ​വം പൊറുക്കാനാവാത്ത അപരാധം : രഘുൽ

0

ഡൽഹി : ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രിയെ പോലീസുകാർ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊലചയ്ത സം​ഭ​വം മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ അ​തി​ക്ര​മ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.ട്വീ​റ്റ് ചെ​യ്തു. സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച രാ​ഹു​ൽ കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​ക​രു​തെ​ന്നും പറഞ്ഞു .

ഇ​ത്ത​രം പൈ​ശാ​ചി​ക കൃ​ത്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കാ​ണ് സാ​ധി​ക്കു​ക. കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​ക​രു​ത്. നി​ഷ്ക​ള​ങ്ക​യാ​യ കു​ട്ടി​യോ​ട് ഭാ​വ​ന​പോ​ലും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള ക്രൂ​ര​ത കാ​ട്ടി​യ സം​ഭ​വ​ത്തി​ൽ‌ രാ​ഷ്ട്രീ​യ​ത്തെ ഇ​ട​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ ന​മ്മ​ൾ എ​ന്താ​യി​ത്തീ​രു​മെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ ജ​നു​വ​രി 10 ന് ​ആ​ണ് ക​ത്വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി ആ​സി​ഫ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ആ​സി​ഫ​യെ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ഉ​റ​ക്കി​യ​ശേ​ഷം ക്ഷേ​ത്ര​ത്തി​ന​ക​ത്ത് വ​ച്ച് നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​യി എ​ട്ട് പേ​ര്‍ ചേ​ര്‍​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് തലക്ക് കല്ലുകൊട് ഇടിച്ച കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

You might also like

-