എസ്എസ്എല്‍സി- ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് തുടക്കം.

0

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി- ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,41,000 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമടക്കം 2,935 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ഹയര്‍സെക്കണ്ടറി- വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ രാവിലേയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് ശേഷവും ആണ് നടക്കുക.

കടുത്ത വേനല്‍ച്ചൂട് കാരണം പരീക്ഷാഹാളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകളെടുത്തതായി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ മാസം 28ന് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കും.

You might also like

-