എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്

0

തിരുവനതപുരം : എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഇന്നലെ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് ഫലത്തിന് അംഗീകാരം നല്‍കി. നാലരലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
സംസ്ഥാനത്ത് 54 കേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയ ക്യാംപുകള്‍ നടന്നത്. ടാബുലേഷന്‍ അടക്കമുള്ള ജോലികളും കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. കഴിഞ്ഞ വർഷങ്ങളിലെ പോലെ ഇത്തവണയും വിജയശതമാനത്തില്‍ നേരിയ കുറവുണ്ടാകുമെന്നാണ് വിവരം.

രാവിലെ പത്തരയ്ക്ക് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക . ഫലമറിയാൻ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്‍.ഡി. ലൈവ്’ എന്ന മൊബൈല്‍ ആപ്പിലൂടെ ഫലം അറിയാം.

വിവിധ വെബ്‌സൈറ്റുകളിലൂടെയും തത്സമയം തന്നെ പരീക്ഷാഫലം വിദ്യാര്‍ത്ഥികളിലെത്തിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്

You might also like

-