എറണാകുളം മുൻ റൂറൽ എസ്.പി എവി ജോർജ്ജിനെ സസ്പെൻഡ് ചെയ്തു

0

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ എറണാകുളം മുൻ റൂറൽ എസ്.പി എവി ജോർജ്ജിനെ സസ്പെൻഡ് ചെയ്തു.ജോർജ്ജിന് വീഴ്ച്ച പറ്റിയെന്നും ആർ.ടി.എഫിന്റെ പ്രവർത്തനം ചട്ടവിരുദ്ധമാണെന്നും നടപടി വേണമെന്നും പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ആർ.ടി.എഫിനെ രൂപീകരിച്ച് ക്രിമിനൽ കേസുകളിൽ ഇടപെട്ടത് ശരിയായ നടപടിയല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണം. കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിനെ ആർ.ടി.എഫുകാരാണ്‌ അറസ്റ്റ് ചെയ്തത്.

അതേസമയം വരാപ്പുഴ കേസിൽ തന്നെ അന്യായമായി കുടുക്കാൻ ശ്രമിക്കുന്നത് സിനിമ രംഗത്തെ പ്രമുഖനാണെന്ന് എവി ജോർജ്ജ് ആരോപിച്ചു.തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധപൂര്‍വ്വം അപവാദ പ്രചാരണം നടക്കുന്നുണ്ട്. അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും എ.വി.ജോര്‍ജ് പറയുന്നു

You might also like

-