എയര്‍ ഇന്ത്യ ലിമിറ്റഡ് ഒഴിവുകൾ

0

 

എയര്‍ ഇന്ത്യ ലിമിറ്റഡ് നോര്‍ത്തേണ്‍, വെസ്‌റ്റേണ്‍ റീജനുകളില്‍ ക്യാബിന്‍ ക്രൂ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹിയില്‍ 450 ഒഴിവുകളും മുംബൈയില്‍ 50 ഒഴിവുകളുമുള്‍പ്പെടെ ആകെ 500 ഒഴിവുകളാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 12.
കുറഞ്ഞ യോഗ്യത: 10+2.
ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പ്രാവീണ്യം.
പ്രവൃത്തിപരിചയം: കുറ!ഞ്ഞത് ഒരു വര്‍ഷമായി ഷെഡ്യൂള്‍ഡ് എയര്‍ലൈനില്‍ കാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്നവരായിരിക്കണം, എയര്‍ബസ് അല്ലെങ്കില്‍ ബോയിങ് ഫാമിലി എയര്‍ക്രാഫ്റ്റിലെ അംഗീകൃത എസ്ഇപി. വിദേശ എയര്‍ലൈനുകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
ശാരീരിക യോഗ്യത:
സ്ത്രീ: ഉയരം: കുറഞ്ഞതു 160 സെമീ.
പുരുഷന്‍: ഉയരം: കുറഞ്ഞതു 172 സെമീ.
പട്ടികവിഭാഗക്കാര്‍ക്ക് 2.5സെമീ ഇളവുണ്ട്.
ബോഡി മാസ് ഇന്‍ഡക്‌സ്:
സ്ത്രീ: 18-22
പുരുഷന്‍:18-25
കാഴ്ച ശക്തി: ദൂരക്കാഴ്ച6/6, 6/9
സമീപക്കാഴ്ച: ച/5(ബെറ്റര്‍ ഐ), ച/6(വേഴ്‌സ്റ്റ് ഐ).

You might also like

-