ഉന്നാവ കൂട്ടമാനഭംഗം ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ സിബിഐ കസ്റ്റഡിയിൽ

0

ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17കാരിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിനെ ഏഴ് ദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു. ലക്നോവിലെ കോടതിയുടേതാണ് നടപടി. സിബിഐയുടെ കേസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് സി​ബി​ഐ എം​എ​ൽ​എ​യെ അറസ്റ്റ് ചെയ്തത്. മൂ​ന്നു കേ​സു​ക​ളാണ് സി​ബി​ഐ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടുള്ളത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സി​ബി​ഐ സം​ഘം ജ​യി​ൽ അ​ധി​കൃ​ത​രെയും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും എം​എ​ൽ​എ​യു​ടെ കു​ടും​ബാം​ഗ​​ങ്ങ​ളെയും ചോ​ദ്യം​ചെ​യ്തിരുന്നു.

You might also like

-