ഉത്തരേന്ത്യ പിടകരുടെ നാടോ ?

0

രാജ്യത്ത് വീണ്ടും മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് പീഡന വാര്‍ത്തകള്‍. പഞ്ചാബിലെ പട്യാലയില്‍ മൂന്ന് വയസുകാരിയെ ഭൂവുടമ പീഢിപ്പിച്ചുവെന്ന് പരാതി. പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. അതോടൊപ്പം അസമിലെ പൊലീസ് സ്റ്റേഷനില്‍ വെച്ച് യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു.
കഴിഞ്ഞ ദിവസം പഞ്ചാബിലെ പട്യാലയിലാണ് മൂന്നു വയസ്സുകരിയെ ഭൂവുടമ പീഡിപ്പിച്ചിരിക്കുന്നത്. കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീടാണ് പീഡന വിവരങ്ങള്‍ പുറത്തറിയുന്നത്. അമ്മയുടെ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഇപ്പോഴും ഒളിവിലാണ്. ഭൂവുടമ മോളെയും കൊണ്ടു പോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടെത്തിയിരുന്നു.

അതേസമയം അസമിലെ ഹാജോയിലെ രാംദിയ പൊലീസ് സ്റ്റേഷനില്‍ യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു. ബിനോദ് കുമാര്‍ ദാസ് എന്ന പൊലീസുകാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

You might also like

-