ഉത്തരേന്ത്യയിൽ വീണ്ടും പൊടിക്കാറ്റ് മരണം 40 കടന്നു

0

ഞായറാഴ്ച ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, ഡ​ൽ​ഹി, ബി​ഹാ​ർ, തെ​ല​ങ്കാ​ന, ആ​ന്ധ്ര പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വീ​ശി​യ​ടി​ച്ച പൊ​ടി​ക്കാ​റ്റി​ലും പേ​മാ​രി​യി​ലും ഇ​ടി​മി​ന്ന​ലി​ലു​മാ​യി നി​ര​വ​ധി പേ​ർ മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ-9, തെ​ല​ങ്കാ​ന​യി​ലും ആ​ന്ധ്ര പ്ര​ദേ​ശി​ലു​മാ​യി ഒ​ന്പ​ത്, ഉ​ത്ത​ർ​പ്ര​ദേ​ശ്-18 ഡ​ൽ​ഹി-2 വെസ്റ്റ് ബംഗാൾ 9 എ​ന്നി​ങ്ങ​നെ​യാ​ണ് മ​രി​ച്ച​വ​രു​ടെ ല​ഭ്യ​മാ​കു​ന്ന ക​ണ​ക്കു​ക​ൾ. പേ​മാ​രി​യി​ലും കൊ​ടു​ങ്കാ​റ്റി​ലും നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഡൽഹി : രാജ്യത്ത് ദുരിതം വിതച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും 40 മരിച്ചു. ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശി.. ഇടിമിന്നലോട് കൂടിയ മഴയില്‍ ആന്ധ്രാപ്രദേശില്‍ മാത്രം ആറ് മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങലില്‍ ഉണ്ടായ പൊടിക്കാറ്റില്‍ നിരവധി പേരാണ് മരിച്ചത്.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള 70 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ര​വ​ധി സ​ർ​വീ​സു​ക​ൾ അ​നി​ശ്ചി​ത​മാ​യി വൈ​കു​ക​യാ​ണ്. മെ​ട്രോ സ​ർ​വീ​സു​ക​ളെ​യും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. നോ​യി​ഡ, ദ്വാ​ര​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​വീ​സു​ക​ൾ അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു നി​ർ​ത്തി​വ​ച്ചു. വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് മ​ഴ ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​ൽ​ഹി​യ​ട​ക്ക​ക്കം 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത പൊ​ടി​ക്കാ​റ്റ് വീ​ശി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഡ​ൽ​ഹി, ച​ണ്ഡി​ഗ​ഡ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി. ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വീ​ശി​യ​ടി​ച്ച പൊ​ടി​ക്കാ​റ്റി​ലും മ​ഴ​യി​ലും നൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചി​രു​ന്നു.

രാജസ്ഥാനിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമായി പൊടിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പൊടിക്കാറ്റിന് പുറകേ ചൂടുകൂടിയതും ജനങ്ങളെ വലയ്ക്കുകയാണ്. പല സ്ഥലങ്ങളിലും ഇന്നലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി.

എന്നാല്‍ ഉത്തരാഖണ്ഡിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പൊടിക്കാറ്റിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത രണ്ട് ദിവസം കൂടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴയും കാറ്റും തുടരുമെന്നും മുന്നറിയിപ്പുണ്ട്. കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥയില്‍ പെട്ടെന്ന് വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

You might also like

-