ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​ഗ്ര​ഹവും മ​ഹാ​ഭാ​ര​ത​കാ​ല​ത്തെ കണ്ടുപിടുത്തമെന്ന്ബി​പ്ല​ബ് ദേ​വ്

0

അ​ഗ​ർ​ത്ത​ല:ശാസ്ത്രത്തെയും ചരിത്രത്തെയും വീണ്ടും വളച്ചലിടിച്ച്ചെ വീണ്ടും ബിജെപി മ​ഹാ​ഭാ​ര​ത​കാ​ല​ത്ത് ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് ദേ​വ് ഇന്റെ വിവാദ പ്രസ്താവന . യൂ​റോ​പ്പു​കാ​രും അ​മേ​രി​ക്ക​ക്കാ​രും ടെ​ലി​വി​ഷ​ൻ അ​വ​രു​ടെ ക​ണ്ടെ​ത്ത​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ അ​ത് ഇ​ന്ത്യ​യു​ടെ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണെ​ന്നും സി​പി​എം ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച് അ​ടു​ത്തി​ടെ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​പ്ല​വ് അ​വ​കാ​ശ​പ്പെ​ട്ടു.

മ​ഹാ​ഭാ​ര​ത യു​ദ്ധ​കാ​ല​ത്തു കൊ​ട്ടാ​ര​ത്തി​ൽ ഇ​രു​ന്ന അ​ന്ധ​നാ​യ ധൃ​ത​രാ​ഷ്ട്ര​ർ​ക്കു സ​ഞ്ജ​യ​ൻ യു​ദ്ധ​വി​വ​ര​ങ്ങ​ൾ വി​വ​രി​ച്ചു കൊ​ടു​ത്ത​ത് ഇ​ന്‍റ​ർ​നെ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു. ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യം ആ ​കാ​ലം മു​ത​ലു​ണ്ട്. എ​ങ്ങ​നെ​യാ​ണ് ധൃ​ത​രാ​ഷ്ട്ര​ർ​ക്കു സ​ഞ്ജ​യ​നി​ലൂ​ടെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. അ​ന്ന് ഇ​ന്‍റ​ർ​നെ​റ്റ് സാ​ങ്കേ​തി​ക വി​ദ്യ ല​ഭ്യ​മാ​യി​രു​ന്നു. ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു- ആ​ർ​എ​സ്എ​സി​ലൂ​ടെ മു​ൻ​നി​ര രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്ന ബി​പ്ല​ബ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വ്യാ​സ​മ​ഹ​ർ​ഷി ന​ൽ​കി​യ പ്ര​ത്യേ​ക വ​രം അ​നു​സ​രി​ച്ചാ​ണ് സ​ഞ്ജ​യ​ൻ ധൃ​ത​രാ​ഷ്ട്ര​ർ​ക്കു കാ​ര്യ​ങ്ങ​ൾ വി​വ​രി​ച്ചു ന​ൽ​കി​യ​തെ​ന്നാ​ണു മ​ഹാ​ഭാ​ര​തം പ​റ​യു​ന്ന​ത്.

ഇ​ത് ആ​ദ്യ​മാ​യ​ല്ല ബി​ജെ​പി നേ​താ​ക്ക​ൾ ശാ​സ്ത്രീ​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​ടെ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന​ത്. ഐ​സ​ക് ന്യൂ​ട്ട​ണ്‍ ഗു​രു​ത്വാ​ക​ർ​ഷ​ണ സി​ദ്ധാ​ന്തം ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ചി​ല പു​രാ​ത​ന മ​ന്ത്ര​ങ്ങ​ളി​ൽ ച​ല​ന​നി​യ​മം വി​വ​രി​ച്ചി​രു​ന്ന​താ​യി ഈ ​വ​ർ​ഷ​മാ​ദ്യം മോ​ദി സ​ർ​ക്കാ​രി​ൽ അം​ഗ​മാ​യ സ​ത്യ​പാ​ൽ സിം​ഗ് പ​റ​ഞ്ഞി​രു​ന്നു.

You might also like

-