ഇ​ന്ധ​ന വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 80 രൂ​പ ക​ട​ന്നു

0

തി​രു​വ​ന​ന്ത​പു​രം: ദു​രി​ത​ങ്ങ​ളു​ടെ എ​രു​തീ​യി​ലേ​ക്ക് എ​ണ്ണ പ​ക​ർ​ന്ന് ഇ​ന്ധ​ന വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 80 രൂ​പ ക​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 80.01 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഇ​ന്നു മാ​ത്രം 32 പൈ​സ​യാ​ണ് വ​ർ​ധി​ച്ച​ത്. ഡീ​സ​ലി​ന് 26 പൈ​സ വ​ർ​ധി​ച്ച് 73.06 രൂ​പ​യാ​യി. ക​ർ​ണാ​ട​ക ന​യി​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ആ​റ് ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് 1.40 രൂ​പ​യും ഡീ​സ​ലി​ന് 1.56 രൂ​പ​യു​മാ​ണ് വ​ർ ധി​ച്ച​ത്.

അ​തേ​സ​മ​യം പെ​ട്രോ​ൾ​വി​ല ലി​റ്റ​റി​നു നാ​ലു രൂ​പ​കൂ​ടി ഈ ​ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ രാ​ജ്യാ​ന്ത ര​വി​ല​യും ഡോ​ള​ർ നി​ര​ക്കും ക​മ്പ​നി​ക​ൾ​ക്കു​ള്ള ശ​രാ​ശ​രി ലാ​ഭ​വും ക​ണ​ക്കാ​ക്കി​യാ​ണ് ഈ ​നി​ഗ​മ​നം.

You might also like

-