ഇറാൻഅമേരിക്കന്‍ ഡോളർ ഒഴിവാക്കി

0

 

ഔദ്യോഗിക സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളില്‍ ഡോറളിന് പകരം യൂറോ ഉപയോഗിക്കാനാണ് ഇറാന്റെ തീരുമാനം

സാമ്പത്തിക അസ്ഥിരത ഒഴിവാക്കുകയുമാണ് ലക്ഷ്യം

ടെഹ്‌റാൻ: അമേരിക്കന്‍ ഡോളറിനെ ഇറാന്‍ ഒഴിവാക്കുന്നു. ഇനി മുതല്‍ ഔദ്യോഗിക സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളില്‍ ഡോറളിന് പകരം യൂറോ ഉപയോഗിക്കാനാണ് ഇറാന്റെ തീരുമാനം. അമേരിക്കയുമായുള്ള അസ്വാരസ്യങ്ങള്‍ സാമ്പത്തിക മേഖലയെ ബാധിക്കുന്നതിനാലാണ് ഇറാന്റെ ഈ തീരുമാനം.രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും കമ്പനികളും അവരുടെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളില്‍ അമേരിക്കന്‍ ഡോളറിന് പകരം യൂറോയുമായുള്ള വിനിമയ നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ഇറാന്‍ മന്ത്രിസഭയുടേതാണ് തീരുമാനം. അമേരിക്കയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ മൂലമുണ്ടാകുന്ന ഡോളറിന്റെ ലഭ്യതക്കുറവാണ് കാരണം. ഒപ്പം ഡോളറുമായുള്ള വിനിമയ നിരക്കില്‍ ഇറാന്‍ കറന്‍സിയുടെ മൂല്യത്തില്‍ അടിക്കടിയുണ്ടാകുന്ന വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്ന സാമ്പത്തിക അസ്ഥിരത ഒഴിവാക്കുകയുമാണ് ലക്ഷ്യം. പുതിയ മാറ്റം എത്രത്തോളം ഫലം കാണുമെന്ന് അറിയില്ലെങ്കിലും വ്യാപാരികളെല്ലാം മാറ്റം നിലവില്‍ വരുന്നതിനുള്ള കാത്തിരിപ്പിലാണ്. വിദേശ കറന്‍സിയുടെ മൂല്യത്തിലുണ്ടാകുന്ന വലിയ മാറ്റങ്ങള്‍ മൂലം ഇടപാടുകള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്ന വ്യാപാരികളുണ്ട്. ഇവരെല്ലാം പ്രതീക്ഷയോടെയാണ് പുതിയ നീക്കത്തെ നോക്കിക്കാണുന്നത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളില്‍ ഡോളര്‍ ഉപയോഗിക്കുന്നത് യുക്തിസഹമല്ലെന്ന് ഇറാനിലെ സെന്‍ട്രല്‍ ബാങ്ക് ചീഫ് വലിയുല്ല സെയ്ഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

You might also like

-