ഇന്ന് പൂരങ്ങളുടെ പൂരം

0

തൃ​​​ശൂ​​​ർ:ഇനി കണ്ണും കാതും മനസ്സും പുരനഗരിയിലേക്ക് പൂരാവേശത്തിൽ മുങ്ങി തൃശൂർ. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം. വ​​​ർ​​​ണ​​​ങ്ങ​​​ൾ​​​ക്കും നാ​​​ദ​​​ങ്ങ​​​ൾ​​​ക്കും ഗ​​​ന്ധ​​​ങ്ങ​​​ൾ​​​ക്കും പൂ​​​ര​​​ക്കാ​​​റ്റു പി​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. രാ​​​വി​​​ലെ വെ​​​യി​​​ൽ മൂ​​​ക്കും​​​മു​​​മ്പ് ക​​​ണി​​​മം​​​ഗ​​​ലം ശാ​​​സ്താ​​​വ് വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നി​​​ലെ​​​ത്തി മ​​​ട​​​ങ്ങു​​​ന്ന​​​തോ​​​ടെ ചെ​​​റൂ​​​പൂ​​​ര​​​ങ്ങ​​​ൾ ഒ​​​ന്നൊ​​​ന്നാ​​​യി വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നി​​​ലേ​​​ക്കെ​​​ത്തും.തി​​​രു​​​വ​​​മ്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ര​​​വും തു​​​ട​​​ർ​​​ന്നു​ മ​​​ഠ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​ര​​​വും പാ​​​റ​​​മേ​​​ക്കാ​​​വി​​​ല​​​മ്മ​​​യു​​​ടെ പൂ​​​രം പു​​​റ​​​പ്പാ​​​ടും തു​​​ട​​​ർ​​​ന്നു​​​ള്ള ഇ​​​ല​​​ഞ്ഞി​​​ത്ത​​​റ മേ​​​ള​​​വും അ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള പ്ര​​​സി​​​ദ്ധ​​​മാ​​​യ തെ​​​ക്കോ​​​ട്ടി​​​റ​​​ക്ക​​​വും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യും കു​​​ട​​​മാ​​​റ്റ​​​വും പൂരപ്രേമികളുടെ മ​​ന​​സു നി​​റ​​യ്ക്കും.വ്യാഴാഴ്ച പു​​​ല​​​ർ​​​ച്ച​​​ വെ​​​ടി​​​ക്കെ​​​ട്ടും രാ​​​വി​​​ലെ ചെ​​​റു​​​പൂ​​​ര​​​വും ക​​​ഴി​​​ഞ്ഞ് ഉ​​​പ​​​ചാ​​​രം ചൊ​​​ല്ലി​​​പി​​​രി​​​യും​​​വ​​​രെ പൂ​​​ര​​പ്പെ​​രു​​മ​​ഴ ​പെ​​​യ്യും. തി​​​രു​​​വ​​​മ്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ൽ​​​വ​​​ര​​​വി​​​നു തി​​​രു​​​വ​​​മ്പാ​​​ടി ചെ​​​റി​​​യ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ തി​​​ട​​​മ്പേ​​​റ്റും.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് പൂരത്തിനെത്തും. മുഖ്യമന്ത്രിക്കു പുറമേ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ പൂരാഘോഷങ്ങളും കുടമാറ്റവും കാണാനെത്തും.

You might also like

-