ഇന്ധന വിലവർദ്ധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു.

0

ദില്ലി: ഇന്ധന വിലവർദ്ധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. എണ്ണക്കമ്പനി മേധാവികളെ പെട്രോളിയം മന്ത്രി കാണും. നികുതി കുറയ്ക്കണമെന്ന ശുപാർശ ധനമന്ത്രാലയത്തിന് നൽകും. കർണാടക തെരഞ്ഞെടുപ്പ് മുൻനിർത്തി 19 ദിവസം ഇന്ധനവില പരിഷ്കരണം നിർത്തിവച്ചതിനെ തുടർന്ന് എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താൻ തുടർച്ചയായി വിലകൂട്ടുകയാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

കർണാടക തെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ ഒൻപതാം ദിവസും ഇന്ധനവില കൂടിയിരുന്നു. സംസ്ഥാനത്ത് ഇന്ന് ചരിത്രത്തിലാദ്യമായി പെട്രോൾ 81 രൂപ കടന്നിരുന്നു.പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 73 രൂപ 88 പൈസ. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്നതാണ് ഇന്ത്യയിലും ഇന്ധനവില കൂട്ടുന്നതിന് കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്

You might also like

-