ഇന്ത്യയ്ക്ക് 73 റണ്‍സ്ചരിത്രം വിജയം/ഇന്ത്യൻ കാറ്റിൽ നിലംപൊത്തി ദക്ഷിണാഫ്രിക്ക

0

 

പോര്‍ട്ട് എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്തി കോഹ്‌ലിയും സംഘവും ചരിത്രമെഴുതി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. 73 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 42.2 ഓവറില്‍ 201 റണ്‍സിലവസാനിച്ചു. ജെ.പി. ഡുമിനി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ദക്ഷിണാഫ്രിക്കയെ തളയ്ക്കുന്നതില്‍ നിര്‍ണായക പ്രകടനം നടത്തിയത് കുല്‍ദീപ് യാദവ്- യുസ്വേന്ദ്ര ചാഹല്‍ സഖ്യമാണ്.