ഇന്ത്യന്‍ ഓയിലില്‍ കോര്‍പറേഷന്‍ :601 ഒഴിവുകള്‍

0

 

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ റിഫൈനറീസ് ഡിവിഷനിലേക്ക് വിവിധ വിഭാഗങ്ങളില്‍ നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗോഹട്ടി, ബംഗായ്ഗാവ്, ഗുജറാത്ത്, ഹാല്‍ഡിയ, പാരദ്വീപ്, പാനിപ്പത്ത് റിഫൈനറികളിലാണ് ഒഴിവ്.
ജൂനിയര്‍ എന്‍ജിനിയറിംഗ് അസിസ്റ്റന്റ്-നാല് (പ്രൊഡക്ഷന്‍) 119 ഒഴിവ്.
യോഗ്യത: കെമിക്കല്‍/റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ എന്‍ജിനിയറിംഗില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ ബിഎസ്‌സി (മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി). ഒരു വര്‍ഷം മുന്‍പരിചയം.
ജൂനിയര്‍ എന്‍ജിനിയറിംഗ് അസിസ്റ്റന്റ് -നാല് (പി ആന്‍ഡ് യു) 10
യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ട്രേഡില്‍ എന്‍ജിനിയറിംഗ് ഡിപ്ലമോ. ഇതിനോടൊപ്പം ബോയിലര്‍ കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റും വേണം. ഈ യോഗ്യതകളുള്ളവരുടെ അഭാവത്തില്‍ താഴെ പറയുന്ന യോഗ്യതകളുള്ളവരെ പരിഗണിക്കും.
1. പത്താം ക്ലാസ്, ഐടിഐ (ഫിറ്റര്‍), ബോയിലര്‍ കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്.
2. ബിഎസ്‌സി (പിസിഎം) ബോയിലര്‍ ട്രേഡില്‍ അപ്രന്റിസ്ഷിപ്
3. മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ട്രേഡില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയും ഒരു വര്‍ഷം മുന്‍പരിചയവും (ബോയിലര്‍ കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ജോലി ലഭിക്കുന്ന പക്ഷം നാലു വര്‍ഷത്തിനുള്ളില്‍ അത് നേടിയിരിക്കണം).
ജൂനിയര്‍ എന്‍ജിനിയറിംഗ് അസിസ്റ്റന്റ്- നാല് (ഇലക്ട്രിക്കല്‍)/ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് നാല് 15 ഒഴിവ്
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ത്രിവത്സര ഡിപ്ലോമ. ഒരു വര്‍ഷം മുന്‍പരിചയം.
ജൂനിയര്‍ എന്‍ജിനിയറിംഗ് അസിസ്റ്റന്റ്- നാല് (മെക്കാനിക്കല്‍)/ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് നാല് 19.
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ പത്താം ക്ലാസും ഫിറ്റര്‍ ട്രേഡില്‍ ഐടിഐയും ഒരു വര്‍ഷം മുന്‍പരിചയം.
ജൂനിയര്‍ എന്‍ജിനിയറിംഗ് അസിസ്റ്റന്റ് – നാല് (ഇന്‍സ്ട്രുമെന്റേഷന്‍)/ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് നാല് 15.
ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിന!ിയറിംഗ് ഡിപ്ലോമ. ഒരു വര്‍ഷത്തെ മുന്‍പരിചയം.
ജൂണിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ്- നാല് 10
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയോടെ ബിഎസ്‌സി. ഒരു വര്‍ഷം മുന്‍പരിചയം.
ജൂനിയര്‍ എന്‍ജിനീയറിംഗ് അസിസ്റ്റന്റ് – നാല് (ഫയര്‍ ആന്‍ഡ് സേഫ്റ്റി) മൂന്ന്.
യോഗ്യത: പത്താംക്ലാസ്, നാഗ്പുര്‍ എന്‍എഫ്എസ്‌സിയില്‍നിന്ന് സബ് ഓഫീസേഴ്‌സ് കോഴ്‌സ് അല്ലെങ്കില്‍ തത്തുല്യം. ഹെവി വെഹിക്കിള്‍ െ്രെഡവിംഗ് ലൈസന്‍സ് വേണം. ഉയരം 165 സെമീ. ഭാരം 50 കിലോഗ്രാം, നെഞ്ചളവ് സാധാരണ നിലയില്‍ 81 സെമീ. അഞ്ചു സെമീ വികാസം.
ജൂനിയര്‍ മെറ്റീരിയല്‍സ് അസിസ്റ്റന്റ് – നാല്/ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് നാല് ഒന്‍പത്
യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റഷേന്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമ. നാലു വര്‍ഷം മുന്‍പരിചയം.
ജൂനിയര്‍ നഴ്‌സിംഗ് അസിസ്റ്റന്റ് – നാല് – ഒന്ന്
യോഗ്യത: നാലു വര്‍ഷത്തെ ബിഎസ്‌സി (നഴ്‌സിംഗ്) അല്ലെങ്കില്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി/ഗൈനക്കോളജി ആന്‍ഡ് ഒബ്‌സ്ട്രിക്‌സില്‍ ത്രിവത്സര ഡിപ്ലോമ. ഒരു വര്‍ഷം മുന്‍പരിചയം.

പ്രായം: 2018 ഫെബ്രുവരി 28 ന് 18 നും 26നും ഇടയില്‍. സംവരണവിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവുകള്‍ ലഭിക്കും.
ശമ്പളം: 11,900-32,000 രൂപ.
അപേക്ഷാ ഫീസ്: ജനറല്‍ ഒബിസി വിഭാഗക്കാര്‍ 150 രൂപ ഫീസ് അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം: www.io cl.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ അപേക്ഷയുടെ പ്രിന്റൗട്ട്, ഫോട്ടോ, അനുബന്ധ രേഖകളുടെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ബന്ധപ്പെട്ട യൂണിറ്റിലേക്ക് അയയ്ക്കുക.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി മാര്‍ച്ച് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

You might also like

-