ഇന്തൊനേഷ്യയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ചാവേറാക്രമണം.

0

ജക്കാര്‍ത്ത: ഇന്തൊനേഷ്യയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ചാവേറാക്രമണം. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ കുര്‍ബാനക്കിടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.പത്തു മിനിട്ടിനിടെയാണ് മൂന്ന് ഇടങ്ങളിലും ആക്രമണമുണ്ടായത്.

You might also like

-