ഇതൊരു കരച്ചില് പടമല്ല… ‘മോഹൻലാൽ’ ടീസർ

0

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്. മോഹന്‍ലാലിനെ ആരാധിക്കുന്ന മീനുക്കുട്ടി എന്ന സ്ത്രീയുടെ കഥയാണ് മോഹന്‍ലാല്‍. മഞ്ജുവാര്യരാണ് മീനുക്കുട്ടിയായി എത്തുന്നത്. ഒരു മുഴുനീളെ കോമഡി ചിത്രമാണിത്. മോഹന്‍ലാല്‍ എന്ന നടന്‍റെ സിനിമാ ജീവിതവും നടനോടുള്ള ചെറുപ്പം മുതലുള്ള ഒരു പെണ്‍കുട്ടിയുടെ ആരാധനയുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം സലിം കുമാര്‍, അജു വര്‍ഗീസ്, കെപിഎസി ലളിത, ഹരീഷ് കണാരന്‍, സൗബിന്‍ സാഹിര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. ഒപ്പം വരിക്കശ്ശേരി മന ഒരു കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. ചിത്രം വിഷുവിന് തീയറ്ററുകളിലെത്തും.

You might also like

-